നടന്മാരിൽ സുന്ദരനാണ് മമ്മൂട്ടി. ഒരു കഥാപാത്രത്തിന്റെ പൂർത്തീകരണത്തിനായി അങ്ങേയറ്റം ശ്രമിക്കുന്ന മമ്മൂട്ടിയെ കണ്ട് അതിശയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നായികയായി നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. എന്റെ നായകനായി മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിൽ പലതും അദ്ദേഹത്തിന്റെ കഥാപാത്രം പരുക്കൻ സ്വഭാവമുള്ളതായിരുന്നു. നായർസാബ്, ഇൻസ്പെക്ടർ ബലറാം, ഒരു വടക്കൻവീരഗാഥ... തുടങ്ങിയവ.
അയ്യർ ദി ഗ്രേറ്റിൽ വ്യത്യസ്തനായ മമ്മൂട്ടിയെയാണ് കണ്ടത്. അതിൽ അദ്ദേഹത്തിന്റെ ഭാര്യയായ വേണിയെ അവതരിപ്പിച്ചതിന് ഒരുപാട് പ്രശംസയും ലഭിച്ചു. മമ്മൂട്ടിയുടെ നായിക എന്നു പറഞ്ഞാൽ മിക്കപ്പോഴും ഭാര്യാ കഥാപാത്രം തന്നെയാകും. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാര്യാവേഷം ലോഹിതദാസ് രചന നിർവഹിച്ച് കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത 'വാത്സല്യം' സിനിമയിലെ മാലതിയായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവൻ നായരുടെ ഭാര്യ. വൈകാരിക മുഹൂർത്തങ്ങളേറെയുള്ള സിനിമയിൽ മമ്മൂട്ടിക്കൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ എപ്പോഴും വെല്ലുവിളി തന്നെയായിരുന്നു.
പൊതുവേ ഗൗരവക്കാരനാണ് മമ്മൂട്ടി. ചിലപ്പോൾ ഗുഡ് മോണിംഗ് പറയും. അദ്ദേഹത്തിന് എപ്പോഴാണ് ദേഷ്യം വരുന്നതെന്ന് പറയാൻ കഴിയില്ല. അതൊക്കെ വളരെ മുമ്പ്. ഇപ്പോൾ ആളാകെ മാറി ജോളി ടൈപ്പായെന്നാണ് കേൾക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |