SignIn
Kerala Kaumudi Online
Friday, 26 April 2024 12.34 PM IST

ആ അഞ്ച് സിനിമകൾ..

mammootty

ലീഡ്...

മമ്മൂട്ടിയുടെ പ്രിയപ്പെട്ട 5 കഥാപാത്രങ്ങളെക്കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു..

ചന്തു

മറ്റുള്ളവരിൽ നിന്ന് വിപരീതമായി ഏറ്റവും കൂടുതൽ ഹോം വർക്ക് ചെയ്യുന്ന നടനാണ് മമ്മൂട്ടി. അത് പക്ഷേ മമ്മൂട്ടി പുറമേയ്ക്ക് ഭാവിക്കാറില്ല. ഒരു വടക്കൻ വീരഗാഥയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനും മാസങ്ങൾക്ക് മുൻപ് എം.ടിയെക്കൊണ്ട് അതിലെ ഡയലോഗുകൾ പറയിച്ച് റെക്കാഡ് ചെയ്ത് കാർ യാത്രകളിലൊക്കെ മമ്മൂട്ടി അത് ഉരുവിട്ട് പഠിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. മമ്മൂട്ടിക്കല്ലാതെ മറ്റൊരു നടന് വേണ്ടിയും എം.ടി അങ്ങനെ ചെയ്യില്ല. മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും കഥാപാത്രത്തിന് വേണ്ടി അങ്ങനെയൊരു പഠനം നടത്തുമെന്ന് തോന്നുന്നില്ല.

പ്രാഞ്ചിയേട്ടൻ

തൃശൂർ ഭാഷ തൃശൂർക്കാരല്ലാതെ ആര് ചെയ്താലും നന്നാവാറില്ല. അത് പലപ്പോഴും കൃത്രിമമായി മാറാറാണ് പതിവ്. പ്രാഞ്ചിയേട്ടൻ കണ്ടപ്പോൾ എനിക്ക് തോന്നിയത് എന്തുകൊണ്ട് ഇങ്ങനെയൊരു കഥാപാത്രത്തെ ഒരു തൃശൂർക്കാരനായിട്ട് പോലും എനിക്ക് ആലോചിക്കാൻ സാധിച്ചില്ല എന്നാണ്. അത്രയ്ക്ക് മനോഹരമായാണ് പ്രാഞ്ചിയേട്ടൻ എന്ന കഥാപാത്രത്തെയും കഥാപാത്രത്തിന്റെ ഭാഷാശൈലിയും അവതരിപ്പിച്ചത്. പ്രാഞ്ചിയേട്ടനെ നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ഒരു കഥാപാത്രമാക്കി മാറ്റിയത് മമ്മൂട്ടിയുടെ ബ്രില്യൻസാണ്

3. മേലേടത്ത്

രാഘവൻ നായർ

നമ്മുടെ വീട്ടിലെ ഒരു വല്യേട്ടനാണെന്ന് തോന്നിക്കുന്ന രീതിയിൽ മമ്മൂട്ടി ബിഹേവ് ചെയ്ത കഥാപാത്രമാണ് വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ. വാത്സല്യത്തിന്റെ ഷൂട്ടിംഗ് തുടങ്ങും മുൻപേ ലോഹിതദാസ് ആ കഥ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് ലോഹി പറയുമ്പോൾ എന്റെ മനസിൽ തെളിഞ്ഞ അതേ രൂപമാണ് വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർക്ക്. പെട്ടെന്ന് ആ കഥാപാത്രത്തിലേക്ക് മാറാൻ മമ്മൂട്ടിക്ക് സാധിച്ചു.

രാജമാണിക്യം

ഇങ്ങനെയും ഇളകിയാടാൻ തനിക്ക് സാധിക്കുമെന്ന് മമ്മൂട്ടി തെളിയിച്ച സിനിമയാണ് രാജമാണിക്യം. മമ്മൂട്ടിയുടെ പതിവ് രീതികളിൽ നിന്ന് പാടേ മാറിയുള്ള ഭാഷയും ശരീര ഭാഷയും. അത്രയും ഫ്ളെക്സിബിളായി മമ്മൂട്ടി ചെയ്ത സിനിമകൾ അധികമില്ല. ശരീരത്തെയും മനസിനെയും കയറൂരി വിട്ടിട്ടാണ് മമ്മൂട്ടി രാജമാണിക്യത്തിൽ അഭിനയിച്ചത്.

രമേശൻ നായർ

'പ്രത്യേകിച്ച് അഭിനയിക്കുകയൊന്നും വേണ്ട, നിങ്ങളങ്ങോട്ട് പെരുമാറിയാൽ മതി' എന്നായിരുന്നു ഗോളാന്തരവാർത്തയിൽ അഭിനയിക്കാൻ വന്നപ്പോൾ മമ്മൂട്ടിയോട് ഞാൻ പറഞ്ഞത്. മുരിങ്ങാച്ചോട്ടിൽ രമേശൻ നായർ എന്ന കഥാപാത്രത്തെ വളരെ നാച്വറലായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒരു താരത്തിന്റെ ഇമേജ് തീരെയില്ലാത്ത കഥാപാത്രമാണ് രമേശൻനായർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.