തിരുവനന്തപുരം: അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങവേ സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
കിളിമാനൂർ- ആലംകോട് റോഡിൽ കടവിളയിലാണ് അപകടമുണ്ടായത്. ദേവരാജിന്റെ ഭാര്യ വിജിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്നു. ദേവരാജ് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തു. തുടർന്ന് ദേവരാജ് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കാരം നടത്തും. സംഭവത്തിൽ നഗരൂർ പൊലീസ് കേസെടുത്തു. മകൻ: ദേവനന്ദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |