SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.52 PM IST

സീരിയൽ നടന്റെ കാറിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്യും

Increase Font Size Decrease Font Size Print Page

siddarth

കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് അപകടം നടന്നത്. മദ്യലഹരിയിൽ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ തങ്കരാജിനെ ഇടിക്കുകയായിരുന്നു. തങ്കരാജിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപത്താണ് അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തങ്കരാജ് റോഡിലേക്ക് വീണു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർത്ഥുമായി വാക്കുതർക്കമുണ്ടായി. നടൻ നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി. പിന്നാലെ ചിങ്ങവനം പൊലീസെത്തി നടനെ കസ്റ്റഡിയിലെടുക്കുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. സിദ്ധാർത്ഥിനെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

TAGS: DIES, CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.