തിരുവനന്തപുരം: റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രെയിൻ യൂണിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് പഠനം മുടങ്ങി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാനുള്ള സൗകര്യമൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ റോമൻ ബാബുഷ്കിൻ തിരുവനന്തപുരത്ത് പറഞ്ഞു. മലയാളി വിദ്യാർത്ഥികൾക്ക് തിരുവനന്തപുരത്തെ റഷ്യൻ ഹൗസിൽ ബന്ധപ്പെടാം.
റഷ്യൻ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സാമ്പത്തികനഷ്ടം ഇല്ലാതെ വിദ്യാർത്ഥികൾക്ക് അവസരം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് നോർക്ക സി.ഇ.ഒ യുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |