തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. മെഡിക്കൽ പരിശോധനകൾക്കും തുടർ ചികിത്സയ്ക്കുമായി അമേരിക്ക സന്ദർശിക്കാൻ മന്ത്രിക്ക് അനുമതി നൽകി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഈ മാസം 26 മുതൽ ജനുവരി 15 വരെ അമേരിക്ക സന്ദർശിക്കാൻ അനുമതി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയതെങ്കിലും പിന്നീട് ആശുപത്രിയിലെ ചില അസൗകര്യങ്ങൾ കണക്കിലെടുത്ത് യാത്ര ജനുവരി 5 മുതൽ 18 വരെയാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്. ന്യൂയോർക്കിലുള്ള ജോൺ ഹോപ്കിൻസ് ഔട്ട് പേഷ്യന്റ് സെന്ററിലാണ് മന്ത്രിക്ക് ചികിത്സ നിശ്ചയിച്ചിട്ടുള്ളത്. ന്യൂയോർക്കിലേക്കുള്ള യാത്രയുടെയും ചികിത്സയുടെയും മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |