
കൊച്ചി: ആദ്യ സിനിമയുടെ സംവിധായകൻ സനോജ് മിശ്ര ദുരുദ്ദേശ്യത്തോടെ തന്റെ ദേഹത്ത് സ്പർശിച്ചെന്ന് വൈറൽ സുന്ദരി മോണാലിസ. നേപ്പാളിൽ വച്ചും മുംബയിൽ വച്ചും ദുരനുഭവം നേരിട്ടു. രണ്ടുതവണയും അടികൊടുത്തിരുന്നു. വീട്ടുകാരോട് പറഞ്ഞെങ്കിലും ആദ്യ സിനിമയല്ലേ, പുറത്തുപറയേണ്ടെന്നാണ് ഉപദേശിച്ചത്. ഈ സനോജ് മിശ്രയാണ് ഇപ്പോൾ തങ്ങൾക്കെതിരെ നുണ പ്രചരിപ്പിക്കുന്നത്. ഇയാൾക്കെതിരെ പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ആലോചനയിലാണെന്ന് മൊണാലിസ ഭോസ്‌ലെ പറഞ്ഞു. മൊണാലിസയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ യു.പി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പ്രസ്‌ക്ലബിൽ സംസാരിക്കുകയായിരുന്നു ദമ്പതികൾ.
''എന്നെ ഫർമാൻ തട്ടിക്കൊണ്ടുവന്നതല്ല. എനിക്ക് 18 വയസ് പൂർത്തിയായതാണ്. മതം നോക്കിയല്ല പ്രണയിച്ചത്,"" എന്നും മൊണാലിസ ആവർത്തിച്ചു. മോണാലിസയുടെ പഴയ ആധാർ കാർഡിലെ ജനനത്തീയതിയും പുതിയ കാർഡിലെ തീയതിയും ഒന്നാണെന്ന് ഇരു കാർഡുകളും ഉയർത്തിക്കാട്ടി ഫർമാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |