പത്തനംതിട്ട: തിരുവല്ലയിൽ യുവതിയെയും മക്കളെയും കാണാതായതിന് പിന്നാലെ ഭർത്താവ് മരിച്ചനിലയിൽ. ഈ മാസം പതിനേഴിനാണ് പത്തനംതിട്ട സ്വദേശി റീനയെയും രണ്ടു പെൺകുഞ്ഞുങ്ങളെയും കാണാതായത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടുന്നതിനിടെയാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യുവിനെ (41) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവരെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷും റീനയും തമ്മിലുള്ള കുടുംബപ്രശ്നം നേരത്തെ ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിരുന്നു. റീനയെ കാണാതായി രണ്ടുദിവസത്തിന് ശേഷമാണ് വിവരം അറിയിച്ചതെന്ന് റീനയുടെ ബന്ധുക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |