ചെന്നൈ: നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ (80) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 6:15 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ച ടി നഗറിലെ വീട്ടിൽ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. തമിഴ്നാട് ബി.ജെ.പി മുൻ പ്രസിഡന്റാണ്. 1945ൽ തഞ്ചാവൂരിലാണ് ജനനം.
ആർ.എസ്.എസിൽ സജീവമായിരുന്നു. പിന്നീട് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി. കേരളത്തിന്റെ ചുമതലയും വഹിച്ചു. 2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എം.പിയായി. 2023 ഫെബ്രുവരി മുതലാണ് നാഗാലാൻഡ് ഗവർണറായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |