കോഴിക്കോട് : ത്രിപുരയിൽ നടക്കുന്നത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് മന്ത്രി പി.എ. മുഹമ്മ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതീക്ഷിച്ച സീറ്റും വോട്ട് ഷെയറും കിട്ടിയില്ലെന്ന കാരണത്താൽ ബി.ജെ.പി അക്രമം അഴിച്ചു വിടുകയാണ്. ഇക്കാര്യം പഠിക്കാൻ പോയ എം.പിമാരുടെ സംഘത്തിന് നേരെയും ആക്രമണമുണ്ടായി. പ്രധാനമന്ത്രിയോ മറ്റ് മന്ത്രിമാരോ ബി.ജെ.പി നേതാക്കളോ പ്രതികരിച്ചിട്ടില്ല. എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരടങ്ങിയ സംഘം ത്രിപുര ഗവർണറുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |