SignIn
Kerala Kaumudi Online
Friday, 26 April 2024 6.07 PM IST

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കും : വി.മുരളീധരൻ

muraleedharan

ന്യൂഡൽഹി: ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് സംബന്ധിച്ച ആവശ്യം വ്യോമ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിദേശകാര്യ ‌സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഒമാനിലെ ഇന്ത്യൻ തൊഴിലാളി ക്യാമ്പിലെത്തി തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ദ്വിദിനസന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ മന്ത്രി അൽ നബ സർവീസസിലെ ഇന്ത്യൻ തൊഴിലാളി സമൂഹത്തോടാണ് സംവദിച്ചത്.

ഇന്ത്യ ഒമാൻ ബന്ധം സുദൃഢമായി തുടരുന്നതിന് തൊഴിലാളി സമൂഹം നൽകുന്ന സംഭാവനകൾ വലുതാണ്. പ്രവാസി ക്ഷേമത്തിനും സന്തോഷത്തിനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഥമ പരിഗണന നൽകുന്നത്. ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക വാർത്താ ഏജൻസികൾ സഹകരിക്കുന്നതിൽ ധാരണയിലെത്തി. ഇരുരാജ്യങ്ങളുടെയും ആശയ വിനിമയ രംഗത്ത് ഉണർവേകുന്നതാണ് പുതിയ ധാരണയെന്നും മന്ത്രി പറഞ്ഞു.

ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദിയുമായും മറ്റ് ഭരണാധികാരികളുമായും പരസ്പര താത്പ്പര്യമുള്ള ഉഭയകക്ഷി,പ്രാദേശിക,അന്തർദേശീയ വിഷയങ്ങളിൽ അദ്ദേഹം ചർച്ച നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.