SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.45 PM IST

മുസ്ലിം ലീഗിൽ വനിതകൾക്ക് ഭാരവാഹിത്വമുണ്ടാവില്ല

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ഇത്തവണയും വനിതകൾക്ക് ഭാരവാഹിത്വം ഉണ്ടാവില്ല. മാർച്ച് നാലിനാണ് പുതിയ 19 അംഗ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് തിരഞ്ഞെടുക്കുന്നത്. ഇതിൽ വനിതകൾ ഉണ്ടാവില്ലെന്ന സൂചനയാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നൽകുന്നത്. വനിതകൾക്ക് മാത്രമായുള്ള സംഘടനയാണ് വനിതാ ലീഗെന്നും ഒരു പുരുഷനെയും അതിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയത്. വനിതകൾക്ക് പ്രാതിനിദ്ധ്യം നൽകുന്നുണ്ട്. മറ്റ് സംഘടനകളിൽ വനിതാ പ്രാതിനിധ്യം കുറവാണെങ്കിലും വിമർശനം ലീഗിന് നേരെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വർക്കിംഗ് കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമെല്ലാം വനിതകൾ ഉണ്ടാവുമെന്നും ലീഗ് വ്യക്തമാക്കുന്നു. അംഗത്വ കണക്കിൽ 51 ശതമാനവും വനിതകളാണെന്ന് ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കുന്നു. മാർച്ച് നാലിന് നടക്കുന്ന സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ട്രഷററെയും എട്ട് വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കും. ഈ മാസം 28നുള്ളിൽ മുഴുവൻ ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കും. 500 കൗൺസിൽ അംഗങ്ങളാണ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുക. 21 അംഗ സെക്രട്ടേറിയറ്റും 75 അംഗ പ്രവർത്തക സമിതിയുമാണ് രൂപീകരിക്കുക. സെക്രട്ടേറിയറ്റിലും പ്രവർത്തകസമിതിയിലും വനിതകളുണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSLIM LEAGUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.