SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.25 PM IST

മുസ്ലിം ലീഗ് ജനാധിപത്യ പാർട്ടി :എം.വി. ഗോവിന്ദൻ

p

തിരുവനന്തപുരം: മുസ്ലിം ലീഗ് വർഗീയ കക്ഷിയാണെന്ന് ഇ.എം.എസ് കൈക്കൊണ്ട നിലപാടിൽ നിന്ന് മാറി സി.പി.എം സംസ്ഥാന നേതൃത്വം. മുസ്ലിം ലീഗ് വർഗീയ കക്ഷിയാണെന്ന് പറഞ്ഞിട്ടില്ലെന്നും, ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവോ മിത്രമോ ഇല്ലെന്നും, സമീപകാലത്തായി ലീഗ് നേതൃത്വം സർക്കാരിനോട് കാട്ടുന്ന മൃദുസമീപനത്തോടുള്ള പ്രതികരണമാരാഞ്ഞപ്പോൾ ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ, ലീഗ് ഇടതു മുന്നണിയിലെത്തുമോയെന്ന ചോദ്യത്തിന്, അതൊക്കെ നയവും നിലപാടുകളുമനുസരിച്ച് തീരുമാനിക്കപ്പെടേണ്ടതാണെന്ന് ഗോവിന്ദൻ മറുപടി നൽകി. എൽ.ഡി.എഫ് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ള മുന്നണിയാണ്. മത നിരപേക്ഷതയ്ക്കുവേണ്ടിയും വർഗീയതയ്ക്കെതിരായും ദേശീയതലത്തിൽ ആരുമായും സഖ്യമുണ്ടാക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ.

ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാടുകളോട് മുസ്ലിം സംഘടനകൾക്കുള്ള രൂക്ഷമായ എതിർപ്പ് ലീഗിന് മേലും സമ്മർദ്ദം കൂട്ടുന്ന സാഹചര്യത്തിലാണ്, നിയമസഭയിലടക്കം ഗവർണറെ എതിർക്കണമെന്ന നിലപാട് ലീഗ് കടുപ്പിച്ചത്. കോൺഗ്രസിലെ ഒരു വിഭാഗം സർവകലാശാലാവിഷയത്തിലെ ഗവർണറുടെ നിലപാടിനെ അനുകൂലിക്കുന്ന സാഹചര്യത്തിൽ, യു.ഡി.എഫിലെ ആശയക്കുഴപ്പം മുതലെടുക്കുകയും സി.പി.എം ലക്ഷ്യമിടുന്നു.

ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നാണ് പാർട്ടി പറഞ്ഞിട്ടുള്ളതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. എസ്.ഡി.പി.ഐയും മറ്റുമാണ് വർഗീയ സംഘടനകൾ. അവരോട് കൂട്ടു കൂടിയ വേളയിൽ ലീഗിനെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴാണ് വർഗീയമാകുന്നത്. 1967ലെ സപ്തകക്ഷി സർക്കാരിൽ സി.പി.എമ്മിനൊപ്പം ചേർന്ന് ഭരണം നടത്തിയ പാർട്ടിയാണ് ലീഗ്. വർഗീയ കക്ഷികൾ മേൽക്കൈയുണ്ടാക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിക്കെതിരെ വിശാല രാഷ്ട്രീയ പോരാട്ടമാണ് വേണ്ടത്. ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാദ്ധ്യതയുള്ളവർക്ക് പിന്തുണ കൊടുത്ത് ആ പോരാട്ടം നടത്താം. പ്രതിപക്ഷത്തിനാകെ 50 ശതമാനം വോട്ടുണ്ട്. യു.ഡി.എഫ് തകരണമെന്ന് തങ്ങൾക്ക് അഭിപ്രായമില്ല. തങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഓരോരുത്തരുമെടുക്കുന്ന നിലപാടുകളിലൂടെയാണ് അവർ വിലയിരുത്തപ്പെടുന്നത്-ഗോവിന്ദൻ പറഞ്ഞു.

വി​ഴി​ഞ്ഞ​ത്ത് ​യു.​ഡി.​എ​ഫി​ന് ​പ​രാ​ജ​യ​മെ​ന്ന് ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ച​തോ​ടെ​ ​പ​രാ​ജ​യ​പ്പെ​ട്ട​ത് ​യു.​ഡി.​എ​ഫാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​അ​വി​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​ത് ​ല​ത്തീ​ൻ​ ​സ​ഭ​യു​ടെ​യോ​ ​സ​ർ​ക്കാ​രി​ന്റെ​യോ​ ​വി​ജ​യ​മോ​ ​പ​രാ​ജ​യ​മോ​ ​ആ​യി​ ​കാ​ണു​ന്നി​ല്ല.​ ​ക​ല​ക്ക​വെ​ള്ള​ത്തി​ൽ​ ​മീ​ൻ​ ​പി​ടി​ക്കാ​ൻ​ ​പോ​യ​ ​യു.​ഡി.​എ​ഫി​നാ​ണ് ​പ​രാ​ജ​യ​മേ​റ്റ​ത്.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ളോ​ട് ​എ​ന്നും​ ​സി.​പി.​എ​മ്മി​ന് ​അ​നു​ഭാ​വ​നി​ല​പാ​ടാ​ണ്.​ ​അ​തു​കൊ​ണ്ടാ​ണ് ​സ​മ​ര​ത്തി​ലു​ന്ന​യി​ച്ച​ ​തു​റ​മു​ഖ​ ​നി​ർ​മാ​ണം​ ​നി​റു​ത്തി​വ​യ്ക്ക​ണ​മെ​ന്ന​തൊ​ഴി​ച്ചു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം​ ​ആ​ദ്യ​മേ​ ​അം​ഗീ​ക​രി​ച്ച​ത്.​ ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യാ​ണ് ​സ​മ​ര​ത്തെ​ ​ക​ണ്ട​ത്.​ ​ഒ​രു​ ​ഘ​ട്ടം​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​അ​ക്ര​മാ​സ​ക്ത​മാ​യ​ ​നി​ല​പാ​ടി​ലേ​ക്ക് ​പോ​യി.​ ​അ​തി​ന് ​പി​ന്നി​ൽ​ ​സ​ഭ​യാ​ണെ​ന്ന് ​അ​ന്നും​ ​ഇ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.

ഗ​വ​ർ​ണ​റെ​ ​വെ​ട്ട​ലി​ൽ​ ​ഐ​ക്യം:
സ​ഭ​യി​ലെ​ ​കോ​ൺ.​ ​നി​ല​പാ​ട്
ആ​യു​ധ​മാ​ക്കി​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​ഗ​വ​ർ​ണ​റെ​ ​നീ​ക്കാ​മെ​ന്നും,​ ​സ​ഭ​ ​പാ​സാ​ക്കു​ന്ന​ ​ബി​ല്ലു​ക​ളി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പു​ ​വ​യ്ക്ക​ണ​മെ​ന്നു​മു​ള്ള​ ​നി​ല​പാ​ടി​ലേ​ക്ക് ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​മാ​റി​യ​തി​നെ​ ​രാ​ഷ്ട്രീ​യാ​യു​ധ​മാ​ക്കി​ ​സി.​പി.​എം.​ ​ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ​ ​പോ​രാ​ട്ട​ത്തി​ന് ​സ്വീ​കാ​ര്യ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​താ​ണി​തെ​ന്നപ്ര​ച​ര​ണം​ ​ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ​സി.​പി.​എം​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ലെ​ ​ധാ​ര​ണ.
ഗ​വ​ർ​ണ​റോ​ടു​ള്ള​ ​ലീ​ഗി​ന്റെ​ ​ക​ടു​ത്ത​ ​എ​തി​ർ​പ്പ് ​യു.​ഡി.​എ​ഫി​ൽ​ ​പൊ​തു​വി​ലു​ണ്ടാ​ക്കി​യ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​മു​ത​ലെ​ടു​ക്കു​ക​യും​ ​ല​ക്ഷ്യ​മാ​ണ്.​ ​ലീ​ഗി​ന്റെ​യും​ ​ആ​ർ.​എ​സ്.​പി​യു​ടെ​യും​ ​കോ​ൺ​ഗ്ര​സി​ലെ​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​ന്റെ​യും​ ​സ​മ്മ​ർ​ദ്ദം​ ​മൂ​ല​മാ​ണ് ​കോ​ൺ​ഗ്ര​സ് ​ഔ​ദ്യോ​ഗി​ക​ ​വി​ഭാ​ഗ​ത്തി​ന് ​നി​ല​പാ​ട് ​മാ​റ്റേ​ണ്ടി​ ​വ​ന്ന​തെ​ന്നാ​ണ് ​സി.​പി.​എം​ ​വാ​ദം.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തോ​ളം​ ​ശേ​ഷി​ക്കെ,​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​സ്വാ​ധീ​നം​ ​ഉ​റ​പ്പി​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​യി​ ​ഇ​തി​നെ​ ​മാ​റ്റു​ക​യാ​ണ് ​ല​ക്ഷ്യം.
സ​ർ​വ​ക​ലാ​ശാ​ലാ​ ​വി​ഷ​യ​ത്തി​ലെ​ ​ഗ​വ​ർ​ണ​റു​ടെ​ ​നി​ല​പാ​ടി​നെ​ ​നേ​ര​ത്തേ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ക​യും,​ ​ഗ​വ​ർ​ണ​ർ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​ൽ​ ​ഒ​പ്പു​വ​യ്ക്ക​രു​തെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്ത​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​നെ​തി​രെ​ ​ഇ​ന്ന​ലെ
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ആ​ഞ്ഞ​ടി​ച്ച​തും​ ​യു.​ഡി.​എ​ഫി​ലെ​ ​അ​ന്ത​ച്ഛി​ദ്രം​ ​മു​ത​ലെ​ടു​ക്കാ​നാ​ണ്.​ ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​ന​ട​ത്തി​യ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​ങ്ങ​ളും​ ​ഗോ​വി​ന്ദ​ൻ​ ​ഓ​ർ​മ്മി​പ്പി​ച്ചു.​ ​ഗ​വ​ർ​ണ​റെ​ ​ഉ​പ​യോ​ഗി​ച്ച് ​കേ​ര​ള​ത്തി​ലെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തെ​ ​ത​ക​ർ​ക്കാ​നു​ള്ള​ ​ബി.​ജെ.​പി​ ​ശ്ര​മ​ത്തെ​യാ​ണ് ​ഇ​ട​തു​മു​ന്ന​ണി​യും​ ​സ​ർ​ക്കാ​രും​ ​എ​തി​ർ​ത്ത​ത്.​ ​ഒ​ടു​വി​ൽ,ഈനി​ല​പാ​ടി​നൊ​പ്പം​ ​യു.​ഡി.​എ​ഫി​നും വ​രേ​ണ്ടി​ ​വ​ന്നു.​കേ​ര​ള​ത്തി​ന്റെ​ ​വ​രു​മാ​ന​ ​മാ​ർ​ഗ​ങ്ങ​ൾ​ ​മു​ഴു​വ​ന​ട​ച്ചും,​ ​ന​ൽ​കേ​ണ്ട​ ​വി​ഹി​തം​ ​ന​ൽ​കാ​തെ​യും​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​നാ​ണ് ​കേ​ന്ദ്രം​ ​ശ്ര​മി​ക്കു​ന്ന​ത്.​ഇ​തി​നെ​തി​രെ​ ​ഒ​ര​ക്ഷ​രം​ ​പ്ര​തി​പ​ക്ഷം പ​റ​യു​ന്നി​ല്ലെ​ന്നും​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ആ​രോ​പി​ച്ചു.

സ​ജി​ ​ചെ​റി​യാ​ൻ​ ​വീ​ണ്ടും
മ​ന്ത്രി​യാ​വു​മെ​ന്ന​ ​സൂ​ചന
ന​ൽ​കി​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​അ​വ​ഹേ​ളി​ച്ച് ​പൊ​തു​വേ​ദി​യി​ൽ​ ​സം​സാ​രി​ച്ചെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​മ​ന്ത്രി​സ്ഥാ​നം​ ​രാ​ജി​ ​വ​ച്ച​ ​ചെ​ങ്ങ​ന്നൂ​ർ​ ​എം.​എ​ൽ.​എ​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ​തി​രി​ച്ചെ​ത്തു​മെ​ന്ന​ ​സൂ​ച​ന​ ​ന​ൽ​കി​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം.
സ​ജി​ ​ചെ​റി​യാ​നെ​ ​എം.​എ​ൽ.​എ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ത​ള്ളി​യി​രു​ന്നു.​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​മ​ന​:​പൂ​ർ​വ്വം​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​അ​വ​ഹേ​ളി​ച്ചി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​കേ​സ​ന്വേ​ഷി​ച്ച​ ​പൊ​ലീ​സ് ​പ​ത്ത​നം​തി​ട്ട​ ​കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കു​ക​യും​ ​ചെ​യ്തു​ .​സ​ജി​ ​ചെ​റി​യാ​നെ​തി​രെ​ ​കേ​സു​ക​ളൊ​ന്നും​ ​നി​ല​വി​ലി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ന് ​ശേ​ഷം​ ,​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​പാ​ർ​ട്ടി​ ​ആ​വ​ശ്യ​മാ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​മ​ന്ത്രി​സ​ഭ​യി​ലേ​ക്കു​ള്ള​ ​തി​രി​ച്ചു​വ​ര​വി​ലു​ൾ​പ്പെ​ടെ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ .​കേ​സു​ണ്ടാ​യി​ട്ട​ല്ല​ ​അ​ന്ന​ദ്ദേ​ഹം​ ​മ​ന്ത്രി​സ്ഥാ​നം​ ​രാ​ജി​ ​വ​യ്ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ട് ​പാ​ർ​ട്ടി​യെ​ടു​ത്ത​ത്.​ ​അ​തൊ​രു​ ​ധാ​ർ​മ്മി​ക​ ​പ്ര​ശ്ന​മാ​യി​രു​ന്നു.​ ​കേ​സ് ​അ​വ​സാ​നി​ച്ച​യു​ട​നേ​ ​ഇ​താ,​ ​ഈ​ ​നി​മി​ഷം​ ​ധാ​ർ​മ്മി​ക​ത​ ​അ​വ​സാ​നി​ച്ചു​ ​എ​ന്നി​ല്ല​ല്ലോ.​ ​ഏ​തെ​ങ്കി​ലും​ ​കോ​ട​തി​ ​വി​ധി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലു​മാ​യി​രു​ന്നി​ല്ല​ ​അ​ന്ന് ​രാ​ജി​ ​വ​യ്ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ടെ​ടു​ത്ത​ത്.​ ​കോ​ട​തി​യി​പ്പോ​ൾ​ ​ഇ​ങ്ങ​നെ​യൊ​രു​ ​നി​ല​പാ​ടെ​ടു​ത്തു.​ ​അ​തി​ന​നു​സ​രി​ച്ച് ​പാ​ർ​ട്ടി​യും​ ​നി​ല​പാ​ടെ​ടു​ക്കു​മെ​ന്നും​ ​ഗോ​വി​ന്ദ​ൻ​ ​വ്യ​ക്ത​മാ​ക്കി.
പ​ത്ത​നം​തി​ട്ട​ ​മ​ല്ല​പ്പ​ള്ളി​യി​ൽ​ ​ന​ട​ന്ന​ ​പൊ​തു​യോ​ഗ​ത്തി​ൽ​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​വി​മ​ർ​ശി​ച്ച് ​ന​ട​ത്തി​യ​ ​വി​വാ​ദ​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ക​ഴി​ഞ്ഞ​ ​ജൂ​ലാ​യ് ​ആ​റി​നാ​ണ് ​സ​ജി​ ​ചെ​റി​യാ​ൻ​ ​മ​ന്ത്രി​സ്ഥാ​നം​ ​രാ​ജി​ ​വ​ച്ച​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.