വാഷിംഗ്ടൺ: അഞ്ചു മാസത്തോളം നീണ്ട ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സ്പേസ് എക്സ് ക്രൂ-10 മിഷൻ വിജയകരമായി ഭൂമിയിൽ തിരിച്ചെത്തി. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.03ന് കാലിഫോർണിയക്ക് സമീപം പസഫിക് സമുദ്രത്തിൽ ദൗത്യത്തിനുപയോഗിച്ച ക്രൂ ഡ്രാഗൺ ക്യാപ്സൂൾ നാലു സഞ്ചാരികളുമായി ഇറങ്ങി.
മാർച്ച് 14ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. നാസയുടെ ആൻ മക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ ടകുയ ഒനിഷി, റഷ്യയുടെ കിറിൽ പെസ്കൊവ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി സ്പേസ് എക്സ് ബഹിരാകാശ നിലയത്തിലേക്ക് നടത്തിയ പത്താം ദൗത്യമായിരുന്നു ഇത്.
നാസ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് മടക്കി എത്തിക്കുന്നതിന്റെ ഭാഗം കൂടിയായിരുന്നു ക്രൂ- 10 മിഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |