അഗളി: ഷോളയൂർ പഞ്ചായത്തിലെ തൂവ ഊരിലെ വള്ളി-രാജേന്ദ്രൻ ദമ്പതികളുടെ 42 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. നാൽപ്പത്തിയൊന്നുകാരിയായ വള്ളിയുടെ ആദ്യത്തെ കുഞ്ഞാണിത്. ഒക്ടോബർ 11ന് കോട്ടത്തറ ആശുപത്രിയിൽ നിന്ന് ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു. ഒക്ടോബർ 13ന് പ്രസവിച്ച കുഞ്ഞിന് 715 ഗ്രാം മാത്രമായിരുന്നു തൂക്കം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കുട്ടി മരിച്ചത്. അട്ടപ്പാടിയിൽ ഈ വർഷത്തെ ആറാമത്തെ ആദിവാസി ശിശുമരണമാണിത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |