കാസർകോട്: കാസർകോട് സർക്കാർ മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതോടെ ആദ്യ ബാച്ചിലേക്കുള്ള ആദ്യ വിദ്യാർത്ഥിയെത്തി.രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള ഗുർവീന്ദർ സിംഗാണ് ആദ്യം പ്രവേശനം നേടിയിരിക്കുന്നത്. അഖിലേന്ത്യാ ക്വാട്ടയിലാണ് ഗുർവീന്ദറിന്റെ പ്രവേശനം.
പ്രിൻസിപ്പൽ ഇൻചാർജ് ഡോ.സന്തോഷ് കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മധുരം നൽകി ആദ്യ വിദ്യാർത്ഥിയെ സ്വീകരിച്ചു.
കാസർകോട് സർക്കാർ മെഡിക്കൽ കോളേജിൽ ആകെ 50 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്.
അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർ 25 നുള്ളിലും സംസ്ഥാന പട്ടികയിൽപ്പെട്ടവർ 30നകവും പ്രവേശനം നേടും. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ലാസുകൾ ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |