ന്യൂഡൽഹി: നിലമ്പൂർ അസംബ്ളി മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥി. പി.വി. അൻവറിന്റെ പ്രതിഷേധം മറികടന്നാണ് വൈകുന്നേരം പ്രഖ്യാപനമുണ്ടായത്.
കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേർന്ന് ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് ശുപാർശ ചെയ്യുകയായിരുന്നു. അൻവർ നിർദ്ദേശിച്ച ഡി.സി.സി അദ്ധ്യക്ഷൻ വി.എസ്. ജോയിയെ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അംഗീകരിച്ചതോടെ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉത്തരവിറക്കി.
അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനാണ്. ദൈവനാമത്തിൽ, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ രചനയും നിർമ്മാണവും നിർവഹിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ പി.വി. അൻവറിനോട് പരാജയപ്പെട്ടു. ഭാര്യ: മുംതാസ് ബീഗം, മക്കൾ: ഡോ. ഒഷിൻ സാഗ, ഒലിൻ സാഗ, ഒവിൻ സാഗ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |