കൊച്ചി: വി 4 കൊച്ചി നേതാവ് നിപുൺ ചെറിയാനെ തോപ്പുംപടി പൊലീസ് ഇന്നലെ രാത്രി വീട്ടിൽനിന്ന് അറസ്റ്റുചെയ്തു. ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിൽ ഇയാളെ അറസ്റ്റുചെയ്തു ഹാജരാക്കാൻ ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 28ന് രാവിലെ 10.15 കേസ് പരിഗണിക്കുമ്പോൾ ഹാജരാക്കാനായിരുന്നു എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം. ഇന്നലെ രാത്രിതന്നെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ നിപുണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |