തിരുവനന്തപുരം: കൊച്ചിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ (നുവാൽസ്) അനധ്യാപക നിയമനം പി.എസ്.സിയിൽ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പകരം സർവകലാശാല തന്നെ നിയമനം നടത്തും. 2016ലെ കേരള പബ്ലിക്ക് സർവീസ് കമ്മിഷൻ (സർവകലാശാലകളുടെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്ടിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്ന നുവാൽസിനെ ആക്ടിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള ഭേദഗതി ഓർഡിനൻസിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഓർഡിനൻസ് അംഗീകരിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |