തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് നഴ്സിംഗ് സ്‌കൂളുകൾക്കും മൂന്ന് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്ററുകൾക്കും അനുവദിച്ച ബസുകളുടെ ഫ്ളാഗ് ഓഫ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള നഴ്സിംഗ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകൾ വാങ്ങിയത്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂർ എന്നീ നഴ്സിംഗ് സ്‌കൂളുകൾക്കും തൈക്കാട് എസ്.സി, എസ്.ടി. ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കാസർകോട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ എന്നിവയ്ക്കാണ് ബസ് അനുവദിച്ചത്.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, കേരള നഴ്സിംഗ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ.സോന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |