തിരുവനന്തപുരം: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി.എസ്സി നഴ്സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി 21 നകം കോളേജിൽ പ്രവേശനം നേടണം. ഫോൺ: 0471 2560363, 364.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |