തിരുവനന്തപുരം : കഴിഞ്ഞദിവസം നിര്യാതനായ ശാന്തിഗിരി ആശ്രമം ഡയറക്ടർ ബോർഡ് മെമ്പറും എൽ.ഐ.സി നെടുമങ്ങാട് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരുമായിരുന്ന കേശവദാസപുരം കാക്കനാട് ലെയിൻ രത്നഗിരിയിൽ സി. ദേവദത്ത (63 ) ന്റെ മൃതദേഹം മണ്ണന്തല മുക്കോല അമ്പലത്തിൻനടയിലെ പുരയിടത്തിൽ സംസ്കരിച്ചു. നിലവിൽ എൽ.ഐ.സി ക്രെഡിറ്റ് കാർഡ് ഡിവിഷൻ സിറ്റി സെയിൽസ് മാനേജരായി പ്രവർത്തിക്കുകയായിരുന്നു. മണ്ണന്തല രാമചന്ദ്രൻ സ്ക്വയർ യാഥാർത്ഥ്യമാക്കുന്നതിന് നിരന്തരം പ്രവർത്തിച്ച ദേവദത്തൻ കാക്കനാട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയും സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായിരുന്നു.
ഭാര്യ: ദീപ.എസ്. മക്കൾ : ജനപ്രിയ.ഡി (സീനിയർ മാനേജർ, കനറാ ബാങ്ക് ), മഹിമ .ഡി.( ഗസ്റ്റ് ലക്ച്ചറർ, ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് ,തിരുവനന്തപുരം). സഹോദരങ്ങൾ : അഡ്വ. സി. ദേവരാജൻ (റിട്ട. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് ), പി. പ്രസന്നകുമാരി (അസിസ്റ്റന്റ് ജനറൽ മാനേജർ,കെ.എഫ്.സി), പരേതനായ സി. ജയദേവൻ (റിട്ട .ഡെപ്യൂട്ടി ഡയറക്ടർ ,ഖാദി ബോർഡ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |