SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.47 PM IST

മോൻസൺ മാവുങ്കലിന്റെ ഭാര്യ ട്രഷറിയിൽ കുഴഞ്ഞുവീണ് മരിച്ചു

photo

ചേർത്തല: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ ക്യു നിൽക്കവെ കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ രാവിലെ 11മണിയോടെ ചേർത്തല സബ് ട്രഷറിയിലാണ് നഗരസഭ 26ാം വാർഡ് വല്ലയിൽ മാവുങ്കൽ ത്രേസ്യാമ്മ (മോൻസി-69) കുഴഞ്ഞുവീണത്. റിട്ട.അദ്ധ്യാപികയാണ്. ട്രഷറി ജീവനക്കാർ ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ സ്ഥലത്തില്ലാത്തതിനാൽ വീട്ടിൽ തനിച്ചായിരുന്നു താമസം.
ചേർത്തല മതിലകം ലി​റ്റിൽ ഫ്ളവർ യു.പി സ്‌കൂളിലും വിവാഹ ശേഷം ഇടുക്കി രാജഗിരി ലി​റ്റിൽ ഫ്ളവർ സ്‌കൂളിലും അദ്ധ്യാപികയായിരുന്നു. ചേർത്തല പൊലീസ് ഇൻക്വസ്​റ്റ് തയ്യാറാക്കി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെയും നിഗമനം. എന്നാലും പോസ്​റ്റുമോർട്ടത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്​റ്റുമോർട്ടതിനു ശേഷം ഇന്ന്
ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

മക്കൾ: മാനസ് മോൻസൺ (മെഡിക്കൽ വിദ്യാർത്ഥി,കളമശേരി മെഡിക്കൽ കോളേജ്), ഡോ.മിമിഷ മോൻസൺ(ഹോളി ഫാമിലി ഹോസ്പിറ്റൽ,തൊടുപുഴ).

തൃശൂർ വീയ്യൂർ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ജയിൽ അധികൃതർ അനുമതി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.