തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ വള്ളവും വലയും നഷ്ടപ്പെട്ടവ നാലുപേർക്ക് 24,60,405രൂപ നഷ്ടപരിഹാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബ്രിജിൻ മേരി (പൂന്തുറ), കെജിൻ ബോസ്കോ (പൊഴിയൂർ), റോമൽ (വള്ളക്കടവ്), മാത്യൂസ് (പൊഴിയൂർ) എന്നിവർക്കാണ് നഷ്ടപരിഹാരം നൽകുക.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറിയുടെയും ജനറൽ മാനേജരുടെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. സർക്കാർ ഐ.ടി പാർക്കുകളുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറുടെ ഒരു തസ്തിക കരാറടിസ്ഥാനത്തിൽ സൃഷ്ടിക്കും.
എക്സൈസ് വകുപ്പിൽ വനിതാ പ്രാതിനിദ്ധ്യം ഉയർത്തുന്നതിന് 31 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ച നടപടി സാധൂകരിച്ചു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |