SignIn
Kerala Kaumudi Online
Sunday, 22 February 2026 9.54 AM IST

ഓപ്പൺ സർവകലാശാല വി.സിമാരുടെ സമ്മേളനം 23 മുതൽ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം:രാജ്യത്തെ ഓപ്പൺ സർവകലാശാലകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമായി ഓപ്പൺ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ സമ്മേളനം 23 മുതൽ 25 വരെ മാസ്കോട്ട് ഹോട്ടലിൽ നടക്കും.കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.23ന് രാവിലെ 10.15ന് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ്ചാൻസലർ പ്രൊഫ.ജഗതി രാജ് വി.പി.അദ്ധ്യക്ഷനാവും.

ഓപ്പൺ സർവകലാശാല പുറത്തിറക്കുന്ന "ബിരുദധാരികളുടെ തൊഴിൽ നൈപുണ്യ മാർഗ്ഗരേഖ" മന്ത്രി പ്രകാശനം ചെയ്യും.വിദൂര വിദ്യാഭ്യാസത്തിൽ പ്രവേശനം കൂട്ടാനുള്ള നടപടികൾ യോഗം ചർച്ച ചെയ്യും.വിദൂര വിദ്യാഭ്യാസത്തിന്റെ ഭാവി,ഡിജിറ്റൽ ലേണിംഗ്,മൂല്യനിർണയ രീതികൾ എന്നിവയെക്കുറിച്ചും ചർച്ചകളുണ്ടാവും.25 ന് സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ഉദ്ഘാടനം ചെയ്യും.സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ.പി.പി.അജയകുമാർ,ഡോ.എം.ജയപ്രകാശ് എന്നിവർ പങ്കെടുക്കും.ഇഗ്നോയുടേതടക്കം വിവിധ ഓപ്പൺ സർവകലാശാലകളുടെ വി.സിമാർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ വി.സി ഡോ.ജഗതി രാജ് വി.പി,സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ.ഡോ.പി.പി.അജയകുമാർ, ഡോ.സി.ഉദയകല,ഡോ.എം.ജയപ്രകാശ്,പരീക്ഷ കൺട്രോളർ ഡോ.ബിജു,പി.ആർ.ഒ ശാലിനി എന്നിവർ പങ്കെടുത്തു.

TAGS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.