
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫിനെ പിന്തുണച്ചാൽ അത് സ്വീകരിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മലപ്പുറത്ത് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർട്ടി ഏറ്റവുമധികം കാലം പിന്തുണച്ചത് ഇടതുപക്ഷത്തെയാണ്. കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് മറ്റുള്ളവരെപ്പോലെ അവരും കരുതുന്നതിനാൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദമില്ലെന്ന് അവരുടെ അമീർ വ്യക്തമാക്കിയിട്ടുണ്ട്. വളരെ ചെറിയ സംഘടനയാണ്. അവർ വിചാരിച്ചാൽ മതരാഷ്ട്രം ഉണ്ടാക്കാൻ കഴിയുമോയെന്നും ഫിറോസ് ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |