കൊല്ലം: തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ കേരളജനതയുടെ പൊതുവികാരമാണെന്ന് ബി.ജെ.പിദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ റബ്ബർ വില 300 രൂപയാക്കിയാൽ നിങ്ങൾക്ക് ഒരു എം.പി പോലും ഇല്ലെന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരാം എന്ന ബിഷപ്പിന്റെ പ്രസ്താവന കേന്ദ്രസർക്കാരിനോടുള്ള സഭയുടെ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ഇടത്, വലത് സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ മനംനൊന്ത സമൂഹത്തിന്റെ അവിശ്വാസവും നിരാശയുമാണ് പിതാവിന്റെ പ്രസ്താവനയിൽ. അതിന് വ്യക്തമായ മറുപടി നൽകാൻ പോലും സി.പി.എം, കോൺഗ്രസ് നേതാക്കൾക്ക് സാധിക്കുന്നില്ല.
കേരളത്തിലെ യുവാക്കളും സ്ത്രീകളും കർഷകരുമെല്ലാം ഭരണമാറ്റം ആഗ്രഹിക്കുന്നു. ബ്രഹ്മപുരത്ത് ഉൾപ്പെടെ ഉയർന്നത് അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും പുകയാണെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന ആധുനിക സൗകര്യങ്ങളൊരുക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉടൻ ഉണ്ടാകുമെന്നും റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ കൂടിയായ അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ, ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ജനറൽ സെക്രട്ടി എസ്. പ്രശാന്ത് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |