തിരുവനന്തപുരം: ദേശീയപാത 66 ആറുവരിയാക്കുന്നതിന് ആവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ ഏറ്റെടുത്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ് ബുക്ക് കുറിപ്പിൽ അറിയിച്ചു. 91.77 ശതമാനം ഭൂമിയാണ് ഏറ്റെടുത്തത്. ബാക്കി ഏറ്റെടുത്ത് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 5580.74 കോടി രൂപ ദേശീയ പാത അതോറിട്ടിക്ക് കൈമാറി. പദ്ധതി 2025ൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |