തിരുവനന്തപുരം: കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ വിഷലിപ്തമാക്കാനുള്ള പ്രസ്താവനയാണ് പി.സി.ജോർജിന്റേതെന്ന് സുന്നി നേതൃസംഗമം അഭിപ്രായപ്പെട്ടു. അധമരാഷ്ട്രീയത്തിന്റെ വക്താവായി മാറിയ പി.സി.ജോർജിന്റെ ജല്പനങ്ങൾ ഉദ്ബുദ്ധ കേരളീയ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്നും രാഷ്ട്രീയലാഭത്തിനായുള്ള നീക്കം അപലപനീയമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീൻ ഹാജി നേതൃസംഗമം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് ആലംകോട് ഹാഷിം ഹാജി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |