SignIn
Kerala Kaumudi Online
Friday, 20 September 2024 3.02 AM IST

മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലേക്ക്

Increase Font Size Decrease Font Size Print Page

pina

തിരുവനന്തപുരം: ചികിത്സയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും. ഇന്നലെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് പോയ മുഖ്യമന്ത്രി, ഇന്ന് പുലർച്ചെ നെടുമ്പാശേരിയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായിലെത്തും. അവിടെ നിന്നാണ് അമേരിക്കയിലേക്ക് പോകുന്നത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. 29നേ മടങ്ങിയെത്തൂ. 2018ലും അദ്ദേഹം ഇവിടെ ചികിത്സ തേടിയിരുന്നു.

രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ചുമതല ആർക്കും കൈമാറിയിട്ടില്ല. ഓൺലൈനായി മന്ത്രിസഭായോഗം ചേരുമെന്നും ഇ-ഫയലിംഗ് വഴി അത്യാവശ്യ ഫയലുകളിൽ തീരുമാനമെടുക്കുമെന്നും അറിയിച്ചിരുന്നു. 19നു ബുധനാഴ്ച പതിവു മന്ത്രിസഭായോഗം അമേരിക്കയിൽ നിന്നു ഓൺലൈനായി ചേരുമെന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഭാര്യ കമല, പി.എ. സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.