തൊടുപുഴ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പാർട്ടിക്കൊടി ഒഴിവാക്കിയത് സി.പി.എമ്മിനോട് ചെയ്ത സൗജന്യമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കോൺഗ്രസിനൊപ്പം ലീഗിന്റെ കൊടി കൂട്ടിക്കെട്ടിയില്ലെന്ന് നോക്കി മുഖ്യമന്ത്രി പിണറായി വിജയൻ വിഷമിക്കേണ്ട കാര്യമില്ല. വയനാട് കടന്ന് തൊട്ടപ്പുറത്ത് ഗുഡല്ലൂരെത്തുമ്പേൾ കോൺഗ്രസിന്റെയും ലീഗിന്റെയും കൊടിക്കൊപ്പം കൂട്ടിക്കെട്ടിയ സി.പി.എമ്മിന്റെയും കൊടികാണാം. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ റോഡ്ഷോയിൽ കൊടി ഉയർത്താതിരുന്നതെന്നും അത് സി.പി.എമ്മിനോട് കാണിച്ച സൗജന്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗത്തും സി.പി.എമ്മിന് ഒറ്റയ്ക്ക് കൊടിയുയർത്താൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് കൊടിയുടെ രാഷ്ട്രീയം പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കാൻ പിണറായി വിജയൻ ശ്രമിക്കേണ്ട. കൊടി കൂട്ടിക്കെട്ടിയാലും ഇല്ലെങ്കിലും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |