SignIn
Kerala Kaumudi Online
Saturday, 15 June 2024 3.09 AM IST

എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ കുടുംബ സംഗമം

s
എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ

ദുബായ്: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ കുടുംബ സംഗമം, 'മേട നിലാവ് ' കരാമ എസ്.എൻ.ജി ഇവന്റ് ഹാളിൽ നടന്നു.
ദുബായ് യൂണിയൻ വൈസ് പ്രസിഡന്റ്‌ ഷാജി രാഘവന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ ട്രസ്റ്റ്‌ ഡയറക്ടർ ബോർഡംഗം വി. ഡി. രാജൻ മുഖ്യാതിഥിയായി. മുതിർന്ന അംഗങ്ങളായ ഉഷ ശിവദാസൻ, നാരായണി മാധവൻ, ശീതള ബാബു എന്നിവരെയും നഴ്സിംഗ് സേവനം അനുഷ്ഠിക്കുന്ന ചാന്ദിനി, രേഷ്മ എന്നിവരെയും ആദരിച്ചു. എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ ഒക്ടോബറിൽ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ഗീതാഞ്ജലി 2ന്റെ പോസ്റ്റർ പ്രകാശനം വി.ഡി.രാജൻ, കേരളകൗമുദി റീജണൽ മാനേജർ ബിനു എന്നിവർ നിർവഹിച്ചു. സെക്രട്ടറി സാജൻസത്യ സ്വാഗതവും യൂണിയൻ ഡയറക്ടർ ബോർഡംഗം നിസ്സാൻ ശശിധരൻ നന്ദിയും പറഞ്ഞു.
പ്രോഗ്രാം ജനറൽ കൺവീനർ മിനി ഷാജി, ശീതള ബാബു, കൾച്ചറൽ കമ്മിറ്റി കൺവീനർ മനോജ്‌ സുധാകരൻ, നിതിൻ അശോകൻ, മഞ്ജു വിനു, മിഥുൻ, രാജു കൈലാസം, അജിത്ത്, ആര്യൻ, സഹജൻ,സുജി അമ്പാടി, അനീഷ്‌,രാഖി ബൽദേവ് എന്നിവർ നേതൃത്വം നൽകി. വ്യത്യസ്ത കലാപ്രകടനങ്ങളും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNDP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.