തിരുവനന്തപുരം: പ്ളസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ 87,928 പേർ കൂടി സീറ്റ് ഉറപ്പിച്ചു. ഇതോടെ മെരിറ്റ് സീറ്റിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ 3,12,908 പേർക്ക് അലോട്ട്‌മെന്റായി. 4,688 സീറ്റുകൾ ഒഴിവുണ്ട്. മൂന്നാംഅലോട്ട്‌മെന്റിൽ 57,572 പേർക്ക് ഉയർന്ന ഓപ്ഷൻ ലഭിച്ചു. സ്‌പോർട്സ് ക്വാട്ടയിൽ 2,889 സീറ്റും എംആർഎസുകളിൽ 359 സീറ്റും ഒഴിവുണ്ട്.
മൂന്നാംഅലോട്ട്‌മെന്റിൽ നാളെ വൈകിട്ട് അഞ്ചു വരെ പ്രവേശനം നേടാം. 18ന് ക്ലാസുകൾ ആരംഭിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനംനേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
മെരിറ്റ് മൂന്നാം അലോട്ട്‌മെന്റിനോടൊപ്പം സ്‌പോർട്ട്സ് ക്വാട്ട രണ്ടാം അലോട്ട്‌മെന്റ് പ്രകാരമുള്ള അഡ്മിഷൻ, കമ്മ്യൂണിറ്റി, മാനേജ്‌മെന്റ്, അൺഎയ്ഡഡ് ക്വാട്ട അഡ്മിഷൻ എന്നിവയും നടക്കും. വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹതയുള്ളവർ ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കണം. പ്രവേശനനടപടികൾ ഒരേകാലയളവിൽ ആയതിനാൽ പിന്നീട് പ്രവേശനം മറ്റൊരു ക്വാട്ടയിലേക്ക് മാറ്റാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |