SignIn
Kerala Kaumudi Online
Friday, 23 January 2026 7.39 PM IST

പ്രധാനമന്ത്രിയുടെ സന്ദർശനം; തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ, പാർക്കിംഗ് പാടില്ല, വാഹനങ്ങൾ വഴിതിരിച്ചുവിടും

Increase Font Size Decrease Font Size Print Page
modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം ഏ‌‌ർപ്പെടുത്തി. ശംഖുംമുഖം - എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം - കിഴക്കേകോട്ട ഭാഗവും താൽക്കാലിക റെഡ് സോണായി തുടരും. ശംഖുംമുഖം - എയർപോർട്ട് ഭാഗത്തും പുത്തരിക്കണ്ടം - കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ / ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർ ബീം ലൈറ്റുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷാ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ‌ണർ അറിയിച്ചു.

നഗരത്തിൽ ഇന്ന് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഡൊമസ്‌റ്റിക് എയർപോർട്ട് - ശംഖുമുഖം - ഓൾസെയിന്റ്‌സ് - ചാക്ക - പേട്ട - പള്ളിമുക്ക് - പാറ്റൂർ - ജനറൽ ആശുപത്രി - ആശാൻ സ്ക്വയർ - രക്തസാക്ഷി മണ്ഡപം - വി ജെ ടി - മെയിൻഗേറ്റ് - സ്റ്റാച്യു- പുളിമൂട് - ആയുർവേദ കോളേജ് - ഓവർ ബ്രിഡ്‌ജ് - മേലേ പഴവങ്ങാടി - പവർഹൗസ് ജംഗ്ഷൻ - ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ശംഖുംമുഖം - ഡൊമസ്റ്റിക് എയർ പോർട്ട് - വലിയതുറ - പൊന്നറപ്പാലം - കല്ലുംമ്മൂട് - അനന്തപുരി ഹോസ്പിറ്റൽ - ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - എസ് പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപ്പാലം - പവർഹൗസ് ജംഗ്ക്ഷൻ വരെയുളള റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാന റോഡിലേക്ക് വന്നുചേരുന്ന ഇടറോഡുകളിലും വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തും. രാവിലെ പത്ത് മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ ഒന്ന് വരെയും ഗതാഗതം വഴിതിരിച്ചുവിടും. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ പൊന്നറപാലം കല്ലുമൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ആൾസെയിന്റ്സ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം, വെൺപാലവട്ടം വഴിയും പോകണം. കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങൾ വെൺപാലവട്ടം - കുമാരപുരം - പട്ടം - കവടിയാർ വഴിയും പോകേണ്ടതാണ്.

TAGS: MODI, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.