
ലോകത്തേറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ ക്ഷീര വികസന മേഖലയിൽ തൊഴിലവസരങ്ങളേറെയുണ്ട്.പ്ലസ് ടു സയൻസ് ഗ്രൂപ്പെടുത്തവർക്ക് കീം പ്രവേശന പരീക്ഷയെഴുതി നാലു വർഷ ബി.ടെക് ഡയറി സയൻസ് & ടെക്‌നോളജി കോഴ്‌സിന് ചേരാം.കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പ്രോഗ്രാം എം.ടെക് /എം.ബി.എയ്ക്ക് ചേരാം.കേരള പി.എസ്.സി പരീക്ഷയെഴുതി ക്ഷീര വികസന വകുപ്പിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസറാകാം.കേരളത്തിൽ വെറ്റിനറി സർവകലാശാലയുടെ കീഴിൽ വയനാട്,ഇടുക്കി,തൃശൂർ,തിരുവനന്തപുരം ജില്ലകളിലായി നാലു ഡയറി സയൻസ് കോളേജുകളുണ്ട്.ദേശീയ തലത്തിൽ രാജ്യത്തെ ഡയറി സയൻസ് കോളേജുകളിൽ 1520 സീറ്റുകളുണ്ട്.സി.യു.ഇ.ടി യു.ജി പരീക്ഷയെഴുതി മറ്റു സംസ്ഥാനങ്ങളിലെ മികച്ച ട്രൈ സയൻസ് കോളേജുകളിൽ പ്രവേശനം നേടാം.
ഉന്നത പഠനം
രാജ്യത്തെ ഡയറി സയൻസ് കോളേജുകളിൽ പി.ജി,പി.എച്ച്ഡി പ്രോഗ്രാമുകളുണ്ട്,ക്ഷീര ഗവേഷണ മേഖലയിൽ ഹരിയാനയിലെ കർണാലിൽ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുണ്ട്,എൻ.ഡി.ഡി.ബി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ടെക്‌നോളജി ത്രിഭുവൻ ദാസ് യൂണിവേഴ്‌സിറ്റി,NIFTEM (തഞ്ചാവൂർ & ഹരിയാന) എന്നിവിടങ്ങളിൽ നിരവധി മേഖലകളിൽ ഗവേഷണത്തിന് അവസരങ്ങളുണ്ട്.വിദേശ സർവകലാശാലകൾ,ഐ.ഐ.എം എന്നിവയിലും അവസരങ്ങളുണ്ട്.യൂറോപ്യൻ യൂണിയൻ,ന്യൂസിലാൻഡ്, യു.കെ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും അവസരങ്ങളേറെയുണ്ട്.ഏറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിച്ചു വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമിന് അപേക്ഷിക്കാം.
എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ്
യൂറോപ്പിലെ മികച്ച സ്‌കോളർഷിപ്പ് പ്രോഗ്രാമായ എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ് & ഫെലോഷിപ്പ് 2025 പ്രോഗ്രാമിലൂടെ യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ ഡ്യൂവൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം ചെയ്യാനുള്ള സൗകര്യം ലഭിക്കും.നാലു സെമസ്റ്റർ പ്രോഗ്രാം നാലു രാജ്യങ്ങളിലായി ചെയ്യാം.ബിരുദം പൂർത്തിയാക്കിയവർക്കോ,അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കോ അപേക്ഷിക്കാം.ഇംഗ്ലീഷ് പ്രാവീണ്യം അത്യന്താപേക്ഷിതമാണ്.അപേക്ഷിക്കുന്ന രാജ്യങ്ങളിൽ അപേക്ഷകൻ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഒരുവർഷത്തിൽ കൂടുതൽ താമസിച്ചിരിക്കരുത്.അപേക്ഷയോടൊപ്പം മോട്ടിവേഷൻ ലെറ്റർ,സിവി,പാസ്പോർട്ടിന്റേയും,സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്,മൂന്നു റഫറൻസ് കത്തുകൾ,തൊഴിൽ/എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്,ഐ.ഇ.എൽ.ടി.എസ് സ്‌കോർ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.ട്യൂഷൻ ഫീസ്,യാത്രാച്ചെലവ്, ജീവിതച്ചെലവുകൾ തുടങ്ങിയവ സ്‌കോളർഷിപ്പിലൂടെ ലഭിക്കും.അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. plus.ec.europa.eu
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |