തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ ഇന്ന് തീരുമാനിച്ചേക്കും. യു.പി.എസ്.സി സർക്കാരിന് കൈമാറിയ പാനലിൽ വിജിലൻസ് മേധാവി സുധേഷ് കുമാർ, ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽകാന്ത് എന്നിവരാണുള്ളത്. ലോക്നാഥ് ബെഹ്റ ബുധനാഴ്ചയാണ് വിരമിക്കുന്നത്. അന്ന് വൈകിട്ട് പുതിയ മേധാവി ചുമതലയേറ്റെടുക്കണം. അതിനാൽ തീരുമാനം ഇന്നുണ്ടാവും. പാനലിൽ ഉള്ളവരിൽ സീനിയർ സുധേഷ് കുമാറാണ്. ആദ്യ വനിതാ പൊലീസ് മേധാവിയെന്ന ചരിത്രത്തിന്റെ വക്കിലുള്ള ബി.സന്ധ്യയെയും പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |