SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.14 PM IST

ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 39 ഉം ഇന്ത്യയിൽ

p

ന്യൂഡൽഹി: ലോകത്തെ ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 39 ഉം ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലൻഡിലെ എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യു എയറിന്റെ 2022 ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം. വായു ഏറ്റവും മലിനമായ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022 ൽ എട്ടാം സ്ഥാനത്തെത്തി നില മെച്ചപ്പെടുത്തി.

പാകിസ്ഥാനിലെ ലാഹോറും ചൈനയിലെ ഹോടനും രാജസ്ഥാനിലെ ഭിവാദിയും ഡൽഹിയുമാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. ആദ്യപത്തിൽ ആറ് ഇന്ത്യൻ നഗരങ്ങളുണ്ട്. ആദ്യ 20ലെ 14 നഗരങ്ങളും ആദ്യ 50ലെ 39 നഗരങ്ങളും ഇന്ത്യയിലാണ്. ആദ്യ നൂറിലാകട്ടെ 65 ഇന്ത്യൻ നഗരങ്ങളുണ്ട്. ഡൽഹി ലോകത്തെ ഏറ്റവും മലിനമായ നാലാമത്തെ നഗരമാണ്. കൊൽക്കത്ത - 99, മുംബൈ - 137, ഹൈദരാബാദ് - 199, ബംഗളൂരു - 440, ചെന്നൈ - 682 സ്ഥാനങ്ങളിലാണ്.

ചാഡ്, ഇറാഖ്, പാകിസ്ഥാൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈറ്റ് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ഏറ്റവും മലിനമായ രാജ്യങ്ങൾ. ഇന്ത്യയിലെ മലിനീകരണത്തിന്റെ 35 ശതമാനവും വാഹനങ്ങൾ മൂലമാണ്. വ്യവസായ യൂണിറ്റുകൾ, കൽക്കരി വൈദ്യുതി നിലയങ്ങൾ, ജൈവ മാലിന്യം കത്തിക്കൽ തുടങ്ങിയവയാണ് ഇന്ത്യയിലെ മലിനീകരണത്തിന്റെ ഉറവിടങ്ങൾ.

മലിനീകരണം മൂലം ഓരോ വർഷവും ലോകത്ത് 60ലക്ഷം മരണം സംഭവിക്കുന്നു. മലിനീകരണം സ‌ഷ്ടിക്കുന്ന മൊത്തം സാമ്പത്തിക ചെലവ് എട്ട് ലക്ഷം കോടി ഡോളറാണ്.ഏകദേശം 700 ലക്ഷം കോടി രൂപ! ആഗോള വാർഷിക ജി.ഡി.പി യുടെ 6.1%. ഇന്ത്യയിലെ വായു മലിനീകരണത്തിന്റെ സാമ്പത്തിക ചെലവ് 15000 കോടി ഡോളറാണെന്നും ( 12ലക്ഷം കോടി രൂപ )റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആസ്തമ, കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, അകാല മരണം എന്നിവയ്‌ക്കും മലിനീകരണം കാരണമാകുന്നു.

ആദ്യ 20 രാജ്യങ്ങളിലെ

ഇന്ത്യൻ നഗരങ്ങൾ

ദർഭങ്ക(ബിഹാർ) - 6 അസോപൂർ(ബിഹാർ) - 7 ന്യൂഡൽഹി - 9 പറ്റ്ന(ബിഹാർ) - 10 ഗാന്ധിയാബാദ്(യു.പി) - 11 ദാരുഹേര(ഹരിയാന) - 12 ച‌പ്ര(ബിഹാർ) - 14 മുസാഫർനഗർ(യു.പി) - 15

ഗ്രേറ്റർ നോയ്ഡ(യു.പി) - 17 ബഹദുർഗർ(ഹരിയാന) - 18 ഫരീദാബാദ്(ഹരിയാന) - 19 മുസാഫർപൂർ(ബിഹാർ) - 20

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLUTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.