
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ പൗർണ്ണമി മഹോത്സവത്തോട് അനുബന്ധിച്ച് 17വരെ ആദിപരാശക്തിയുടെ വിഗ്രഹം കണ്ട് തൊഴാൻ അവസരം. ഈ പൗർണ്ണമി കഴിഞ്ഞാൽ ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയായി പ്രതിഷ്ഠ നടന്നതിന് ശേഷമേ ആദിപരാശക്തിയെ തൊഴാൻ കഴിയൂ.രാജസ്ഥാനിലെ മാർബിൾ മലയിൽ നിന്നും ഒറ്റക്കല്ലിൽ കൊത്തിയെടുത്ത 23 അടി ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആദിപരാശക്തി വിഗ്രഹമാണ് പൗർണ്ണമിക്കാവിൽ ബാലാലയ പ്രതിഷ്ഠയിലുള്ളത്.ആദിപരാശക്തി,മാതംഗി,നാദരൂപിണി,വെള്ള മാർബിളിൽ കൊത്തിയെടുത്ത നന്തി എന്നീ വിഗ്രഹങ്ങൾ രാജസ്ഥാൻ മുതൽ പൗർണ്ണമിക്കാവ് വരെ വഴി നീളെ സ്വീകരണം നൽകിയാണ് കൊണ്ടു വന്നത്. മാർബിളിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഏക ക്ഷേത്രമാണ് പൗർണ്ണമിക്കാവ്.
ഇന്നലെ മുരുകൻ കാച്ചാണിയുടെ കാർമ്മികത്വത്തിൽ നടന്ന അഗ്നിക്കാവടി ഭക്തി നിർഭരമായിരുന്നു.ഇന്ന് ഭാഗവതാചാര്യൻ പള്ളിക്കൽ സുനിലിന്റെ ദേവീ മാഹാത്മ്യ നവാഹ യജ്ഞവും സൗന്ദര്യ ലഹരി പാരായണവും.നൃത്ത സംഗീത സന്ധ്യയും ആദ്ധ്യാത്മിക സദസും ഉണ്ടായിരിക്കും.രാത്രി 10ന് വലിയ ഗുരുസിയോടെ നട അടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |