SignIn
Kerala Kaumudi Online
Sunday, 01 September 2024 7.56 AM IST

നാല് ബഹിരാകാശ സഞ്ചാരികളെ മോദി പ്രഖ്യാപിച്ചു, പ്രശാന്ത് ഗഗൻയാൻ നായകൻ

Increase Font Size Decrease Font Size Print Page

prasanth

തിരുവനന്തപുരം: ഇന്ത്യ ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് ചരിത്രം കുറിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ നായകൻ മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. പ്രശാന്ത് ഉൾപ്പെടെ പരീശീലനം തുടരുന്ന നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ തുമ്പ വി.എസ്.എസ്.സിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. പ്രശാന്ത് ഉൾപ്പെടെ മൂന്ന് പേരാണ് 2025ൽ ഗഗൻയാൻ പേടകത്തിൽ ബഹിരാകാശത്തേക്ക് പോവുക.

ചെന്നൈ സ്വദേശി ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, യു.പി പ്രയാഗ്‌രാജ് സ്വദേശി ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, യു.പി ലക്‌നൗ സ്വദേശി വിംഗ് കമാൻഡർ ശുഭാൻഷു ശുക്ള എന്നിവരാണ് മറ്റംഗങ്ങൾ. നാലുപേരും നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പഠനം പൂർത്തിയാക്കിയവരാണ്.

ഇന്നലെ രാവിലെ വി.എസ്.എസ്.സിയിൽ ഗഗൻയാൻ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രി സഞ്ചാരികളുടെ പേരുകൾ ആദ്യമായി പ്രഖ്യാപിച്ചത്. തുടർന്ന് നീലയും വെള്ളയും നിറങ്ങളിലുള്ള സ്പേസ് സ്യൂട്ടുകൾ ധരിച്ച നാല് പേർക്കും മോദി ബാഡ്ജുകൾ ( വിംഗ്സ് ) കുത്തിക്കൊടുത്തു. ഇതുവരെ ഇവരുടെ പേരുവിവരങ്ങൾ രഹസ്യമായിരുന്നു.

ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥ്, വി.എസ്.എസ്.സി.ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻനായർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. 2021ലാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ ഗഗാറിൻ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററിൽ ഒരു വർഷത്തെ പരിശീലനം നാലുപേരും പൂർത്തിയാക്കിയത്. ബംഗളുരുവിലെ പ്രത്യേക കേന്ദ്രത്തിൽ രണ്ടാംഘട്ട പരിശീലനം.

പ്രശാന്ത് യുദ്ധവിമാന പൈലറ്റ്

സുഖോയ് യുദ്ധവിമാനത്തിന്റെ പൈലറ്റായ പ്രശാന്ത് നായർ ഗഗൻയാൻ നായകനാവുന്നത് കേരളത്തിനും അഭിമാനം. നെന്മാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകൻ. പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജ് വിദ്യാർഥിയായിരിക്കെ നാഷണൽ ഡിഫൻസ് അക്കാ‌‌ഡമിയിൽ (എൻ.ഡി.എ) ചേർന്നു. 1999 ജൂണിൽ വ്യോമസേനയിൽ. യു.എസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദം. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാ‌ഡമിയിൽനിന്ന് 'സ്വോർഡ് ഓഫ് ഓണർ'. 2020ൽ ഗഗൻയാൻ ടീമിലേക്ക്. സിനിമാതാരം ലെന ജീവിതപങ്കാളിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PRASANTH NAIR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.