തിരുവനന്തപുരം: ലോക ക്ലാസിക് സിനിമകൾ വിശ്വമാനവികതയുടെ പ്രകാശം പരത്തുന്നവയാണെന്ന് നടനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ പ്രേംകുമാർ പറഞ്ഞു. അത്തരം കലാസൃഷ്ടികൾ മനുഷ്യരെ കൂടുതൽ നല്ല മനുഷ്യരാകാൻ പ്രേരിപ്പിക്കും. സംസ്ഥാന ചലച്ചിത്ര അക്കാഡമി തിരുവനന്തപുരം പ്രസ് ക്ളബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ക്ളാസിക് സിനിമ പ്രദർശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകൾ ആസ്വാദിക്കുന്നത് പുതിയ രീതിയിൽ ലോകത്തെ കാണാൻ പ്രേരിപ്പിക്കും. അവ നമ്മിലെ മാനവികതയെ ഉണർത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം കിൻഫ്രയിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം ഡയറക്ടർ ഡോ.ഇന്ദ്രബാബു, ഫാക്കൽറ്റി അംഗം ഡോ.ബാബു ഗോപാലകൃഷ്ണൻ, ചലച്ചിത്ര അക്കാഡമി ട്രഷറർ ആർ.ശ്രീലാൽ, പ്രസ് ക്ളബ് ട്രഷറർ വി.വിനീഷ്, സായി പൗർണമി, ഡാനി എ.എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |