തിരുവനന്തപുരം : തദ്ദേശവകുപ്പുകൾ ഏകീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തിലെ 95ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും 11 പേർക്ക് സ്ഥാനമാറ്റവും നൽകി സർക്കാർ ഉത്തരവായി. ആറ് ജോയിന്റ് ഡയറക്ടർമാർക്കാണ് സ്ഥാനമാറ്റം. ജോയിന്റ് ഡയറക്ടറായ ത്രേസ്യാമ്മ ആന്റണിയാണ് പുതിയ ചീഫ് രജിസ്ട്റാർ , എസ്.ജോസ്നമോളെ തദ്ദേശവകുപ്പ് റൂൽ വിഭാഗം ജോയിന്റ് ഡയറക്ടറായും മാറ്റി നിയമിച്ചു. ഡെപ്യൂട്ടി ഡയറക്ടർമാരായ സുമേഷ്.കെ.ആറിന് പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിൽ റവന്യൂ വിഭാഗത്തിന്റെയും ജോസഫ് സെബാസ്റ്റ്യനെ ഇടുക്കി ഡെപ്യൂട്ടി ഡയറക്ടറായും മാറ്റി നിയമിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഓഫീസർ തുടങ്ങിയ തസ്തികകളെ അസിസ്റ്റന്റ് ഡയറക്ടറായി ഉയർത്തിയതിന്റെ ഭാഗമായി രാജേഷ് കുമാർ.ടിയെ തദ്ദേശവകുപ്പ് കണ്ണൂർ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലേക്കും വിധു.എ.മേനോനെ തൃശൂർ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലേക്കും നിയമിച്ചു.
അസി.ഡയറക്ടർ ഷാജി.എ.വിയാണ് എറണാകുളം ജോയിന്റ് ഡയറക്ടർ ഓഫീസിലെ പുതിയ ഇന്റേണൽ വിജിലൻസ് ഓഫീസർ. സ്ഥാനക്കയറ്റം ലഭിച്ച 95 പേരിൽ 75 പേരും അസിസ്റ്റന്റ് ഡയറക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ചവരാണ്. 9പേർ ജോയിന്റ് ഡയറക്ടർമാരായും 11 പേർ ഡെപ്യൂട്ടി ഡയറക്ടർമാരായും സ്ഥാനക്കയറ്റം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |