SignIn
Kerala Kaumudi Online
Thursday, 19 September 2024 12.52 PM IST

പി.എസ്.സി വിജ്ഞാപനം ചെയ്ത തസ്തികകളിൽ പരീക്ഷ ഇക്കൊല്ലം

Increase Font Size Decrease Font Size Print Page
psc

തിരുവനന്തപുരം; കേരള പബ്ലിക് സർവീസ് കമ്മിഷൻ ഇതിനകം വിജ്ഞാപനം ചെയ്തതിൽ

ആവശ്യമുള്ള തസ്തികകളിലെല്ലാം ഇക്കൊല്ലം തന്നെ പരീക്ഷ നടത്താൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

മേയ്-ജൂലായ്,ജൂൺ-ആഗസ്റ്റ്, ജൂലായ്-സെപ്തംബർ, ആഗസ്റ്റ്-ഒക്‌ടോബർ, സെപ്തംബർ - നവംബർ, ഒക്‌ടോബർ - ഡിസംബർ എന്നീ 6 സ്ലോട്ടുകളായാണ് പരീക്ഷ . പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ പി.എസ്.സി. വെബ്‌സൈറ്റിലും, പി.എസ്.സി. ബുള്ളറ്റിനിലും രണ്ട് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. കൂടാതെ പൊതു പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്താൻ കമ്മിഷൻ തീരുമാനിക്കുന്ന തസ്തികകൾക്കായി പത്താം തരം, പ്ലസ്ടു, ബിരുദതല പ്രാഥമിക പരീക്ഷകൾ ഒക്‌ടോബർ-ഡിസംബർ മാസങ്ങളിലും നടത്തും . പരീക്ഷാ തീയതി, വിശദമായ സിലബസ് തുടങ്ങിയ വിവരങ്ങൾ അതത് മാസത്തെ പരീക്ഷാ കലണ്ടറിൽ പ്രസിദ്ധീകരിക്കും .

അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 499/2022) തസ്തികയിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപ്പട്ടിക

മൃഗ സംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 162/2022), കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 502/2019) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാദ്ധ്യതാ പട്ടിക

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 (ഓർത്തോട്ടിക്സ്) (ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 492/2021), കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജർ (കാറ്റഗറി നമ്പർ 9/2021) തസ്തികകളിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും

ഓൺലൈൻ പരീക്ഷ

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ സെക്യൂരിറ്റി ഓഫീസർ (കാറ്റഗറി നമ്പർ 646/2021),കിർത്താഡ്സിൽ റിസർച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്) (കാറ്റഗറി നമ്പർ 742/2021) എന്നീ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും .

അർഹതാപട്ടിക
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ആയ (കാറ്റഗറി നമ്പർ 21/2021) തസ്തികയിലേക്ക് അർഹത പട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.