അഭിമുഖം നടത്തും
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 36/2025, 37/2025), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (പട്ടികജാതി) (കാറ്റഗറി നമ്പർ 361/2024) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസസ് (സർക്കാർ പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 339/2024- മുസ്ലീം, 405/2024-പട്ടികജാതി, 766/2024-മുസ്ലീം, 767/2024-ഈഴവ/തിയ്യ/ബില്ലവ, 768/2024-വിശ്വകർമ്മ, 769/2024-എൽ.സി./ എ.ഐ., 770/2024- പട്ടികജാതി), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 601/2024, 476/2024), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 602/2024, 738/2024),കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) കന്നട മീഡിയം (കാറ്റഗറി നമ്പർ 330/2024), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി നമ്പർ 248/2024), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (എസ്.ഐ.യു.സി.നാടാർ) (കാറ്റഗറി നമ്പർ 796/2024), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 81/2024, 619/2024), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 475/2024, 349/2024-പട്ടികജാതി), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 384/2024, 457/2024-പട്ടികജാതി, 308/2024-പട്ടികജാതി, 808/2024- പട്ടികജാതി), കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 126/2024), സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 438/2023), കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റെനോ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 64/2023) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 741/2024) പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 84/2024) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |