
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.) (കാറ്റഗറി നമ്പർ 23/2024, 43/2024, 53/2024) തസ്തികയിലേക്ക് പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ 5, 6, 7 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപ്രായോഗിക പരീക്ഷ 23, 24, 25 തീയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ് ഗ്രൗണ്ടിൽ നടത്തും. 9, 10, 11, 12, 13 തീയതികളിലെ പ്രായോഗികപരീക്ഷയും വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റി.
പ്രമാണപരിശോധന
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി.പി.യൂണിറ്റ്) ജൂനിയർ ടൈം കീപ്പർ (കാറ്റഗറി നമ്പർ 55/2025എൽ.സി./എ.ഐ.) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 11ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
ഉത്തരക്കടലാസുകൾ നീക്കം ചെയ്യും
റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ച് ആറു മാസം പൂർത്തിയായ തസ്തികകളുടെ തുടർനടപടികൾ ആവശ്യമില്ലാത്ത ഒ.എം.ആർ. ഉത്തരക്കടലാസുകൾ നീക്കം ചെയ്ത് നശിപ്പിക്കും. ഉത്തരക്കടലാസുകളുടെ തസ്തിക തിരിച്ചുള്ള ലിസ്റ്റ് പി.എസ്.സി. വെബ്സൈറ്റിൽ ലഭിക്കും.
വകുപ്പുതല പരീക്ഷ
കേരള ജനറൽ സർവീസിലെയും കേരള വാട്ടർ അതോറിറ്റിയിലെയും ഡിവിഷണൽ അക്കൗണ്ടന്റുമാർക്കു വേണ്ടിയുളള (സ്പെഷ്യൽ ടെസ്റ്റ് - ആഗസ്റ്റ് 2025) വകുപ്പുതല പരീക്ഷ 24, 25 തീയതികളിൽ ഓൺലൈനായി പി.എസ്.സി ആസ്ഥാന ഓഫീസിലെ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |