
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഡെർമറ്റോളജി ആൻഡ് വെനറോളജി (കാറ്റഗറി നമ്പർ 322/2020), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കാറ്റഗറി നമ്പർ 10/2020) തസ്തികകളിലേക്ക് 13 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരളത്തിലെ സർവ്വകലാശാലകളിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 276/2024) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഗ്രൂപ്പ് 3 എൽ.ഐ.ഡി.ഇ. സബ് ഗ്രൂപ്പ് (എ) സിവിൽ വിംഗ്) (കാറ്റഗറി നമ്പർ 573/2024) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 22, 23, 24, 28, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
കേരള പൊലീസ് സർവ്വീസ് വകുപ്പിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് (ട്രെയിനി) (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 265/2025) തസ്തികയിലേക്ക് 22, 23 തീയതികളിൽ രാവിലെ 07.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പിൽ പ്രിസർവേഷൻ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 189/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 17 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 72/2025, 79/2025, 81/2025, 113/2025, 158/2025, 159/2025, 162/2025, 404/2025, 522/2025, 523/2025, 524/2025, 664/2025, 665/2025, 667/2025, 669/2025, 763/2025, 839/2025, 845/2025, 846/2025, 847/2025), പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 218/2025, 469/2025, 534/2025, 606/2025, 677/2025, 678/2025, 679/2025, 680/2025, 862/2025, 863/2025) തസ്തികകളിലേക്ക് 20 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പൊതുവിദ്യാഭ്യാസം/പട്ടികജാതി വികസന വകുപ്പുകളിൽ പ്രീ-പ്രൈമറി ടീച്ചർ/നഴ്സറി സ്‌കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 202/2025, 764/2025, 765/2025) തസ്തികകളിലേക്ക് 24 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/ അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 363/2025, 364/2025, 422/2025, 751/2025, 752/2025) തസ്തികയിലേക്ക് 25 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വനിതാ മിലിട്ടറി പൊലീസ് അഗ്നിവീർ
റിക്രൂട്ട്മെന്റ് റാലി 27ന്
തിരുവനന്തപുരം: കരസേനയിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പൊലീസ്) റിക്രൂട്ട്മെന്റ് റാലി 27ന് മൈസൂരുവിലെ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ നടത്തും. ബംഗളുരു റിക്രൂട്ട്മെന്റ് ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കേരളം, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഷോർട്ട്ലിസ്റ്റ് ചെയ്ത വനിതകൾക്കായാണ് റാലി. 2025 ജൂൺ 30 മുതൽ 2025 ജൂലായ് 10 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയവർക്ക് റാലിയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് www.joinindianarmy.nic.in. ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷാഫലം വെബ്സൈറ്റിലുണ്ട്. ഷോർട്ട്ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അഡ്മിറ്റ് കാർഡ് അയച്ചിട്ടുണ്ട്. www.joinindianarmy.nic.in ൽ ഉദ്യോഗാർത്ഥികൾക്ക് അക്കൗണ്ട് ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിലെ പ്രകടനത്തിന്റെയും റാലിയുടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |