തിരുവനന്തപുരം: പബ്ളിക് റിലേഷൻസ് വകുപ്പിൽ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ വി.സലിലിന് ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ പബ്ളിക് റിലേഷൻസ് അഡിഷണൽ ഡയറക്ടറായും പി.ആർ.ഡി ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗം ഇൻഫർമേഷൻ ഒാഫീസർ കെ.സുരേഷ് കുമാറിന് മീഡിയ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടറായും സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവായി. ഡയറക്ടറേറ്റിലെ പ്രോഗ്രാം പ്രൊഡ്യൂസർ ഡോ.എച്ച്. കൃഷ്ണകുമാറിന് കൊല്ലം റീജണൽ ഒാഫീസിൽ ഡെപ്യൂട്ടി ഡയറക്ടറായും ചലച്ചിത്ര അക്കാഡമിയിലെ ഇൻഫർമേഷൻ ഒാഫീസർ സി.അജോയിക്ക് അവിടെത്തന്നെ ഡെപ്യൂട്ടി ഡയറക്ടറായും എം.ജി.യൂണിവേഴ്സിറ്റിയിലെ ഇൻഫർമേഷൻ ഒാഫീസർ പി.സി.സുരേഷ് കുമാറിന് കണ്ണൂർ റീജണൽ ഒാഫീസിൽ ഡെപ്യൂട്ടി ഡയറക്ടറായും ലേബർ പബ്ളിസിറ്റി വിഭാഗത്തിലെ അനിൽഭാസ്ക്കറിന് ഡൽഹി കേരളഹൗസിൽ ഡെപ്യൂട്ടി ഡയറക്ടറായും സ്ഥാനക്കയറ്റം നൽകി.
കണ്ണൂർ റീജണൽ ഒാഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. സന്തോഷിനെ തൃശ്ശൂർ റീജണൽ ഒാഫീസിലേക്കും തൃശ്ശൂർ ഒാഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി.ശേഖരനെ കോഴിക്കോട് റീജണൽ ഒാഫീസിലേക്കും സ്ഥലം മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |