തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയ്ക്ക് വെള്ളി മുതൽ ശമനുമുണ്ടാകും.കാലവർഷ കാറ്റ് ശക്തി കുറയുന്ന സാഹചര്യത്തിലാണ് മഴ കുറയുന്നത്.എന്നാൽ വ്യാഴം വരെ ഒറ്രപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.മദ്ധ്യ തെക്കൻ ജില്ലകളിൽ കുടുതൽ മഴയും വടക്കൻ ജില്ലകളിൽ ഇടത്തരം മഴയും ലഭിക്കും.ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്കൻ അറബിക്കടലിലും, ആന്ധ്രാ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യ ബന്ധനം പാടില്ല.തീരങ്ങളിൽ ശക്തമായ തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്, തീരദേശവാസികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |