SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.54 PM IST

മികച്ച കോളേജുകളെ കോൺസ്‌റ്റിറ്റ്യൂവന്റ് കോളേജുകളാക്കും: മന്ത്രി ബിന്ദു

r-bindhu

 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ 2 വർഷത്തിനകം അക്രഡിറ്റേഷൻ നേടണം

തിരുവനന്തപുരം: മികച്ച കോളേജുകളെ സർവകലാശാലാ പഠനവകുപ്പുകളുടെ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് കോൺസ്‌റ്റിറ്റ്യൂവന്റ് കോളേജുകളാക്കി മാറ്റാനുള്ള നിർദ്ദേശം സജീവ പരിഗണനയിലാണെന്ന് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മികച്ച ഫാക്കൽറ്റിയും ഗവേഷണസൗകര്യവും ഉൾപ്പെടെയുള്ള നിലവാരത്തിലേക്കുയർത്തുകയാണ് ലക്ഷ്യം.

10 സർക്കാർ കോളേജുകളെയാണ്‌ ആദ്യഘട്ടത്തിൽ പരിഗണിക്കുക. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌, എറണാകുളം മഹാരാജാസ്‌, പാലക്കാട്‌ വിക്‌ടോറിയ , തലശ്ശേരി ബ്രണ്ണൻ തുടങ്ങിയവയാണവ.

എല്ലാ വാഴ്സിറ്റികളിലും കോളേജുകളിലും ഇ-ഗവേണൻസ് നടപ്പാക്കുന്നതിന്റെ ഭാഗമായി കെ-റീപ്പ് (കേരള റിസോഴ്സസ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ് ) എന്ന സോഫ്റ്റ്‌വെയർ വികസിപ്പിക്കും. ബിരുദ കോഴ്സുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി കരിക്കുലം പരിഷ്കരിക്കും. ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രമായി പരിഷ്കരിക്കാനുള്ള 3 കമ്മിഷനുകളുടെ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കും.

ലോകത്തെ മികച്ച 500 സർവകലാശാലകളുടെ പട്ടികയിലേക്ക് നമ്മുടെ വാഴ്സിറ്റികൾ ഉയരണം. വിദേശ വിദ്യാർത്ഥികളുൾപ്പെടെ സംസ്ഥാനത്ത് പ്രവേശനം നേടുന്ന സ്ഥിതിയുണ്ടാക്കാൻ ദേശീയ-അന്തർ ദേശീയ തലത്തിൽ മികച്ച റാങ്കിംഗ് നേടണം. ഗുണനിലവാരം ഉറപ്പുവരുത്താൻ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും 2 വർഷത്തിനകം അക്രഡിറ്റേഷൻ നേടണമെന്നും മന്ത്രി പറഞ്ഞു.

നാക് ഗ്രേഡിംഗ് നേടിയ സ്ഥാപനങ്ങളെ ആദരിക്കുന്ന 'എക്സലൻഷ്യ -23" പരിപാടി 10ന് രാവിലെ 11ന് കാക്കനാട് രാജഗിരി വാലിയിലെ ആർ.എസ്.ഇ.ടി ഓഡിറ്റോറിയത്തിൽ മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്യും. 'നാക്" ചെയർമാൻ പ്രൊഫ. ഭൂഷൻ പട്‌വർദ്ധൻ മുഖ്യ പ്രഭാഷണം നടത്തും. 13 കോളേജുകൾക്ക് എ++, 23കോളേജുകൾക്ക് എ+, കേരള യൂണിവേഴ്സിറ്റിക്ക് എ++, സംസ്കൃതം, കുസാറ്റ് വാഴ്സിറ്റികൾക്ക് എ+ ഗ്രേഡുകളുണ്ട്. സംസ്ഥാനത്ത് 194 ഗവ. എയ്ഡഡ് കോളേജുകളും 88 സർക്കാർ കോളേജുകളും 756 സ്വാശ്രയ കോളേജുകളുമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

കോൺസ്‌റ്റിറ്റ്യൂവന്റ് കോളേജ്


സർവകലാശാലകളോട്‌ കിടപിടിക്കുന്ന തരത്തിൽ പഠന, ഗവേഷണ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്‌ചവയ്ക്കുന്നവ. പ്രഗത്ഭരായ അദ്ധ്യാപകരെ ഇവിടങ്ങളിൽ നിയമിക്കും. അടിസ്ഥാന സൗകര്യവികസനത്തിന്‌ കൃത്യമായ ഇടവേളകളിൽ അധിക ധനസഹായം. സമീപ കോളേജുകളെ ഇവയുമായി ബന്ധിപ്പിക്കും. പ്രത്യേക ഗവേണിംഗ് ബോഡിയുള്ള ഇവയ്ക്ക് സർവകലാശാല കേന്ദ്രങ്ങളുമായി നിരന്തര ബന്ധം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R BINDHU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.