തിരുവനന്തപുരം: മലയാളം മിഷന്റെ ഓൺലൈൻ റേഡിയോയിൽ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഗാന്ധി ദേശീയ കാവ്യോത്സവം തുടങ്ങി. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ കാവ്യോത്സവം ഉദ്ഘാടനം ചെയ്തു.മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ആമുഖപ്രസംഗവും അജിത്ത് വെണ്ണിയൂർ ഗാന്ധി അനുസ്മരണവും നിർവഹിച്ചു.ആദ്യ പ്രക്ഷേപണത്തിൽ ഇന്ദ്രബാബു,ആര്യാഗോപി,ആര്യാംബിക,ശ്രീലതാ വർമ്മ,ശശി മാവിൻമൂട്,അനിതവിശ്വം,റാസി,എം.ഗംഗാദേവി എന്നിവർ കവിതകൾ അവതരിപ്പിച്ചു.2023 ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന കാവ്യോത്സവത്തിൽ മലയാളത്തിലെയും ഇതര ഇന്ത്യൻ ഭാഷകളിലെയും കവികളുടെ ഗാന്ധിക്കവിതകൾ സംപ്രേഷണം ചെയ്യും.കുട്ടികൾക്ക് ഗാന്ധിജിയെ അറിയാനായി ബാലകവിതകളും പ്രവാസ ലോകത്തെ മലയാളം മിഷൻ പഠിതാക്കളുടെ ഗാന്ധി കവിതകളും പ്രക്ഷേപണം ചെയ്യുമെന്ന് റേഡിയോ മലയാളം പ്രൊജക്ട് ഹെഡ് ജേക്കബ് ഏബ്രഹാം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |