
കുട്ടിക്കാനം(ഇടുക്കി): തേയില തോട്ടം തൊഴിലാളികളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടറിഞ്ഞ് രാഹുൽ ഗാന്ധി.ഇടുക്കിയിലെ സന്ദർശനത്തിനുശേഷം ഇന്നലെ രാവിലെ മടങ്ങുന്നതിനിടെയാണ് റോഡരികിലെ തോട്ടത്തിൽ കൊളുന്ത് നുള്ളുന്ന തൊഴിലാളികളുമായി സംസാരിച്ചത്. ജോലിയുടെ രീതിയും ജീവിതസാഹചര്യങ്ങളും ചോദിച്ചറിഞ്ഞു. തുച്ഛമായ കൂലിയെക്കുറിച്ചും താമസിക്കുന്ന ലയങ്ങളുടെ ശോചനീയാവസ്ഥയെക്കുറിച്ചുമുളള സങ്കടങ്ങൾ തൊഴിലാളികൾ പങ്കുവച്ചു.ഒപ്പമുണ്ടായിരുന്ന എം.പിമാരായ കെ.സി.വേണുഗോപാലും ഡീൻ കുര്യാക്കോസും തൊഴിലാളികൾ പറയുന്നത് രാഹുലിന് തർജ്ജമ ചെയ്തു.തൊഴിലാളികൾക്കൊപ്പം കൊളുന്ത് നുള്ളിയ രാഹുൽ അവർക്കൊപ്പം ചിത്രങ്ങളുമെടുത്തു. ഇതിനിടെ മൂന്നാം ക്ലാസുകാരി എം.മജീക്ഷയ്ക്ക് ചോക്ലേറ്റ് നൽകാനും രാഹുൽ മറന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |